വ്യത്യസ്തമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നേട്ടം കൈവരിക്കുകയാണ് വേങ്ങാട് മെട്ട സ്വാന്ത്വനം പുരുഷ സ്വയം സഹായ സംഘത്തിലെ ഒരു കൂട്ടം യുവാക്കള്‍. നേന്ത്രവാഴ കൃഷിയിലെ റെക്കോര്‍ഡ് വിളവെടുപ്പാണ് ഇവരുടെ പുതിയ നേട്ടം.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അക്ഷയ സംരംഭകനുള്ള അംഗീകാരത്തിന് സനില്‍ തട്ടാരി അര്‍ഹനായി . അക്ഷയയുടെ മൂന്നാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര - ടൂറിസം വകുപ്പ് മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ഉപഹാരം നല്‍കി.
തയ്യാറാക്കിയത് : എം.കെ.ബാലഗോപാലന്‍
വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍
വേങ്ങാട് ഗ്രാമപഞ്ചായത്ത്
അനുവദനീയമായ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനാ ക്രമത്തിലുള്ള മണ്ണ്, ജലസംരക്ഷണവും, വനവല്‍ക്കരണവും, മരംവെച്ചുപിടിപ്പിക്കലും അതുമൂലം വരള്‍ച്ച തടയലും എന്ന തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനത്തില്‍ - വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് കീഴത്തൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്ര സബ് സെന്റര്‍ കോമ്പൗണ്ടിലെ നീര്‍ത്തടം വൃത്തിയാക്കുകയും, വനവല്‍ക്കരണം നടത്തുകയും ചെയ്തു.
2008 - 2009 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി അടച്ചു തീര്‍ക്കേണ്ട കാലാവധി ഒക്ടോബര്‍ 31 ന് അവസാനിച്ചു. നികുതി അടക്കാന്‍ ബാക്കിയുള്ള നികുതിദായകരുടെ സൗകര്യാര്‍ത്ഥം പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ താഴെ പറയുന്ന തീയ്യതികളില്‍ രാവിലെ 11 മണിമുതല്‍ 3 മണിവരെ വിവിധ സ്ഥലങ്ങളില്‍ കേമ്പ് ചെയ്ത് നികുതി പിരിക്കുന്നതാണ്.